Skip to main content

Eduint4u

നഴ്സുമാരേ, വിദേശത്ത് ജോലി ചെയ്യണമെങ്കിൽ ആദ്യം Job അന്വേഷിക്കണോ? SCAM-കളിലും FAKE JOB OFFER-കളിലും വീഴരുത്!

വിദേശത്ത് ഒരു ജോലി നേടുക എന്നത് ഇന്ന് നിരവധി പേരുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ, വലിയ സ്വപ്നമാണ്. എന്നാൽ “വിദേശത്ത് ഒരു ജോലി വേണം” എന്ന ആഗ്രഹത്തിനൊപ്പം, ആ രാജ്യത്ത് ഒരു Nurse ആയി ജോലി ചെയ്യാൻ ആദ്യം എന്തൊക്കെ requirements പൂർത്തിയാക്കണം എന്നതും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ന് നമ്മൾ നിരവധി വാർത്തകൾ കേൾക്കാറുണ്ട് വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങുകയും, അവസാനം ജോലി ലഭിക്കാതിരിക്കുകയും ചെയ്ത സംഭവങ്ങൾ.

അതുകൊണ്ട് ഓരോ നഴ്സും ആദ്യം സ്വയം ചോദിക്കേണ്ട ഒരു പ്രധാന ചോദ്യമുണ്ട്:

നിങ്ങൾക്ക് വേണ്ടത് ഒരു Job Offer മാത്രമാണോ?

അതോ നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജ്യത്ത് Nurse ആയി ജോലി ചെയ്യുന്നതിനുള്ള ആവശ്യമായ Eligibility നേടുകയാണോ?

Nursing ഒരു regulated profession ആയതിനാൽ, പല രാജ്യങ്ങളിലും Nurse ആയി ജോലി ചെയ്യുന്നതിന് ആവശ്യമായ eligibility, registration, licensing requirements പൂർത്തിയാക്കേണ്ടതുണ്ട്.

അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന process എന്താണ്, എന്തിനാണ് അത് ചെയ്യുന്നത്, നിങ്ങളുടെ eligibility എന്താണ്, അതിന് ശേഷമുള്ള next step എന്താണ് ഇവയെല്ലാം വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രം മുന്നോട്ട് പോകുക.

നഴ്സുമാരുടെ ഈ ആവശ്യകത മനസ്സിലാക്കി Nursing Licensing & International Career Support മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് Eduint4u പ്രവർത്തിക്കുന്നത്.

Eduint4u-യുടെ ലക്ഷ്യം ഒരു job promise നൽകുക എന്നതല്ല. മറിച്ച്, ഒരു Nurse-ന് ആവശ്യമായ licensing journey ശരിയായി മനസ്സിലാക്കി, അനുയോജ്യമായ pathway-ലൂടെ മുന്നോട്ട് പോകാൻ guidance & support നൽകുക എന്നതാണ്.

Canada, Australia, USA, New Zealand, UK, Ireland, Malta തുടങ്ങിയ രാജ്യങ്ങളിലെ Nursing Licensing & Registration pathways, eligibility assessment, documentation, application, examinations, registration തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ guidance & support Eduint4u നൽകുന്നു.

വിദേശ Nursing Career ലക്ഷ്യമിടുമ്പോൾ രാജ്യം മാത്രം തിരഞ്ഞെടുക്കരുത് — ശരിയായ PATHWAY തിരഞ്ഞെടുക്കുക.

ഇത്തരം ചോദ്യങ്ങൾക്ക് വ്യക്തമായ ധാരണയോടെ മുന്നോട്ട് പോകാൻ നഴ്സുമാരെ സഹായിക്കുകയാണ് Edugroup4u-യുടെ പ്രധാന ലക്ഷ്യം.

ഒരു കാര്യം വളരെ TRANSPARENT ആയി മനസ്സിലാക്കുക:
NURSING LICENSING പൂർത്തിയാക്കുന്നത് മാത്രം ഒരു JOB GUARANTEE അല്ല.

Licensing/registration കഴിഞ്ഞുള്ള job search, employer requirements, interviews, job offer, work permit, visa എന്നിവ ഓരോന്നും വേറിട്ട ഘട്ടങ്ങളാണ്, അവയ്ക്ക് അതത് eligibilityയും requirementsഉം ബാധകമായിരിക്കും.

അതിനുശേഷം നിങ്ങളുടെ international nursing career-ന്റെ അടുത്ത ഘട്ടത്തിലേക്ക് തയ്യാറെടുക്കുക.

Talk to our team

EDUINT4U – SUPPORTING NURSES BEYOND BORDERS.

Eduint4u is your one-stop consultancy providing top-notch NCLEX-RN Coaching and Nursing Licensing process

Location

Copyright © 2025 eduint4u. All rights reserved.